
ഇസ്രയേൽ ഗാസയിൽ ഹമാസിൻ്റെ നാവിക കമാൻഡർ റംസി
റമദാൻ അബ്ദ് അലി സാലേഹും കൂട്ടാളികളും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയാണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ഭക്ഷണവിതരണ ശാലയിൽ നടന്ന ആക്രമണത്തിലാണ് ഹമാസിൻ്റെ നാവിക കമാൻഡർ കൊല്ലപ്പെട്ടതെന്നാണ് വിവരം ഹമാസുമായി ബന്ധമുള്ള മറ്റ് 24 പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികാരികൾ വ്യക്തമാക്കി. മോർട്ടാർ ഷെൽ അറേ സെല്ലിലെ ഡെപ്യൂട്ടി മേധാവി ഹിഷാം അയാൻ അതിയ മൻസൂറിനെയും കൂട്ടാളി നിസ്സിം മുഹമ്മദ് സുലൈമാൻ അബു സഭായേയും ഇസ്രയേൽ സൈന്യം വധിച്ചിട്ടുണ്ട്.
സാലേഹ് ഹമാസിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നെന്നും ഗാസയിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികർക്കെതിരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പങ്കാളിയായിരുന്നെന്നും ഇസ്രയേൽ വ്യക്തമാക്കി. ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ചുള്ള ചർച്ചക്കൾക്കായി ഇസ്രയേൽ പ്രതിനിധികൾ ഖത്തറിലേക്കു പോയ സാഹചര്യത്തിലാണ് ആക്രമണം നടന്നിരിക്കുന്നത്.
















© Copyright 2025. All Rights Reserved