ഖാലിദ സിയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

02/12/25

ധാക്ക . ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നെഞ്ചിൽ അണുബാധയെ തുടർന്ന് നവംബർ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖാലിദ സിയയുടെ ആരോഗ്യനില മോശമായതോടെ വെൻ്റിലേറ്ററിലേക്കു മാറ്റിയിരുന്നു. മൂന്നു ദിവസമായി ആരോഗ്യനിലയിൽ മാറ്റമില്ലെന്നും എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഖാലിദ സിയയുടെ സ്വകാര്യ ഡോക്‌ടർ സാഹിദ് ഹുസൈൻ പറഞ്ഞു.

എയർ ആംബുലൻസ് തയാറാക്കിയിട്ടുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി പ്രാപിച്ചാൽ വിദേശത്ത് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെന്നും ബംഗ്ലദേശ് നാഷനലിസ്‌റ്റ് പാർട്ടി ഉപാധ്യക്ഷൻ അഹമ്മദ് അസം ഖാൻ പറഞ്ഞു. ഖാലിദ സിയ വേഗം സുഖം പ്രാപിക്കാൻ മകൻ താരീഖ് റഹ്‌മാൻ എല്ലാവരുടെയും പ്രാർഥനകൾ അഭ്യർഥിച്ചു. ഖാലിദ സിയയുടെ ആരോഗ്യസ്‌ഥിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ പ്രാർഥിക്കുന്നതായി പറഞ്ഞ അദ്ദേഹം, സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്‌റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.

ഷെയ്ഖ് ഹസീന സ്‌ഥാനഭ്രഷ്‌ടയാക്കിയതിനു പിന്നാലെ ഖാലിദ സിയയെ മോചിപ്പിച്ചിരുന്നു. 1981ൽ ബംഗ്ലദേശ് പ്രസിഡന്റായിരിക്കെ കൊല്ലപ്പെട്ട സിയാവൂർ റഹ്‌മാൻ്റെ ഭാര്യയാണു ഖാലിദ സിയ. ബംഗ്ലദേശിലെ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ബിഎൻപിയാണു മുഖ്യശക്തി

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu