ഇന്ത്യയുടെ വെറ്ററൻ പേസറും ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരവുമായ മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി. ഇ മെയിൽ സന്ദേശത്തിലൂടെയാണ് ഷമിക്ക് വധഭീഷണി ലഭിച്ചത്. രജത്പുത് സിന്ധർ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ഷമിക്ക് സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
-------------------aud------------------------------
ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് സന്ദേശമെന്ന് ദേശീയ മാധ്യമങ്ങൾ പറഞ്ഞു. ഷമിയുടെ സഹോദരനായ മുഹമ്മദ് ഹസീബാണ് സന്ദേശം കണ്ടത്. ഇതിന് പിന്നാലെ ഹസീബ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. മേയ് നാലാം തീയതിയാണ് യിട്ടുണ്ടെന്നാണ് വധഭീഷണിയുണ്ടായത്. അംരോഹ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത് പരാതി സൈബർ സെല്ലിന് കൈമാറി. കേസിൽ അന്വേഷണം നടക്കുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇന്ത്യയുടെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറിന് നേരയും ഇ മെയിൽ വഴി വധഭീഷണിയുണ്ടായിരുന്നു.
© Copyright 2024. All Rights Reserved