
ജറുസലം ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട്
യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെന്റ്റ്കോം) ആണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിൻ്റെ ഭാഗമായിരുന്നു കൊള്ളയടിക്കപ്പെട്ട ട്രക്കെന്നാണ് വിവരം.
40 രാജ്യങ്ങളിൽ നിന്നും രാജ്യാന്തര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു കേന്ദ്രം യുഎസിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കൽ, സുരക്ഷാ സഹായങ്ങൾ ഏകോപിപ്പിക്കുകയും യുദ്ധാനന്തര സ്ഥഥിരതയ്ക്ക് മേൽനോട്ടം വഹിക്കുകയുമാണ് ഇവർ ചെയ്യുന്നത്. സഹായ ട്രക്കുകളും വാണിജ്യ സാധനങ്ങളും ദിവസേന ഗാസയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഈ സംഭവം ഇത്തരം ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നു എന്നുമാണ് സെൻ്റ്കോം എക്സിൽ കുറിച്ചത്.
















© Copyright 2025. All Rights Reserved