ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഗാസ മുനമ്പിൽ പുലർച്ചെ മുതൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 51 പലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. വടക്കൻ ജബലിയയിൽ മാത്രം 45 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ നാസ്സർ ആശുപത്രിക്കും യൂറോപ്യൻ ആശുപത്രിക്കും നേരെയുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങളും ഇസ്രയേൽ നടത്തിയിരിക്കുന്നത്.
-------------------aud-------------------------------
ആശുപത്രികളിലെ ആക്രമണത്തിൽ ചികിത്സയിലിരിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ഏകദേശം 30 പേർ കൊല്ലപ്പെട്ടു. ആക്രമണം ആരംഭിച്ചത് മുതൽ 36 ആശുപത്രികളെങ്കിലും ഇസ്രയേൽ ബോംബിട്ട് നശിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. 1949ലെ ജനീവ കൺവെൻഷൻ പ്രകാരം യുദ്ധക്കുറ്റമായാണ് ഇത്തരം ആക്രമണങ്ങളെ കണക്കാക്കുന്നത്.
© Copyright 2024. All Rights Reserved