ജറുസലം. ഗാസയിൽ ഇ സമ്മേൽ നടത്തിയ
ബോംബാകുകണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്ക ം 70 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയയിലും ബെയ്ത്ത് ലാഹിയയിലും വീടുകൾക്കുനേരെയായിരുന്നു ഇന്നലെ പുലർച്ചെ തുടർച്ചയായ ആക്രമണമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കൂടുങ്ങിയിട്ടുണ്ട്. തെക്കൻ ഗാസയിലെ യൂറോപ്യൻ ഹോസ്‌പിറ്റലിനു സമീപവും കനത്ത ബോംബാക്രമണമുണ്ടായി. ഗാസയിൽനിന്ന് ഇസ്രയേലിനുനേരെ റോക്കറ്റാക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. അതിനിടെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലെ 3 തുറമുഖ നഗരങ്ങൾ ആക്രമിക്കുമെന്നും ജനങ്ങളോട് ഒഴിയണമെന്നും ഇസ്രയേൽ മുന്നറിയിപ്പുനൽകി ഹൂതികളുടെ ശക്‌തികേന്ദ്രങ്ങളായ റാസ് ഇസ്, ഹൊദൈദ, സാലിഫ് എന്നീ തുറമുഖങ്ങൾക്കാണ് ആക്രമണഭീഷണി. നേരത്തേ യെമനിൽനിന്നു ടെൽ അവീവിലെ വിമാനത്താവളം ലക്ഷ്യമിട്ടു തൊടുത്ത മിസൈൽ വെടിവച്ചിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.
© Copyright 2024. All Rights Reserved