
ടെൽ അവീവ് ഗാസ സമാധാനക്കരാറിൻ്റെ ഭാഗമായി ഹമാസിനെ നിരായുധീകരിക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു മണിക്കുറുകൾക്കുള്ളിൽ ഗാസയിലെ തെരുവിൽ പരസ്യമായി വധശിക്ഷ നടപ്പാക്കി ഹമാസ്. സമാധാന കരാർ നിലവിൽ വന്നതിനു പിന്നാലെ ഇസ്രയേൽ സേനയായ ഐഡിഎഫ് പിൻവാങ്ങാൻ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് 8 പേരെ ഹമാസ് പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ട്രംപിന്റെ നിരായുധീകരണ മുന്നറിയിപ്പിനിടെ ഹമാസിൻ് നടപടി സമാധാനക്കരാറിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
ഗാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റു സായുധ പലസ്തീൻ ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് തെരുവിൽ ജനങ്ങൾക്കു മുന്നിൽവച്ച് ഹമാസ് പ്രവർത്തകർ വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നും ഇസ്രയേലുമായി സഹകരിച്ചവരാണെന്നും ഹമാസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. അതേസമയം. ഐഡിഎഫ് പിന്മാറ്റം ആരംഭിച്ചതോടെ ഗാസയുടെ നിയന്ത്രണം വീണ്ടും ഹമാസ് ഏറ്റെടുക്കുകയാണ്. ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെ ഹമാസ് പ്രവർത്തകർ ആയുധങ്ങളുമായി തെരുവുകളിലേക്ക് തിരിച്ചെത്തുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















© Copyright 2025. All Rights Reserved