ജറുസലം . കടുത്ത പട്ടിണിയിലായ ഗാസയിലേക്ക് ഇന്നലെയും
സഹായമെത്തിയില്ല. രാവിലെ നൂറോളം ട്രക്കുകൾ കടത്തിവിട്ടതായി ഇസ്രയേൽ പറഞ്ഞെങ്കിലും ഗാസയിലെ വിതരണകേന്ദ്രങ്ങളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കാനായില്ല. സ്‌ഥിതി ഗുരുതരമായി തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഏജൻസികൾ വ്യക്തമാക്കി.
ഭക്ഷണമടക്കം വിലക്കിയ 11 ആഴ്‌ചത്തെ ഉപരോധത്തിനും ബോംബാക്രമണങ്ങൾക്കുമെതിരെ ഉയരുന്ന രാജ്യാന്തര രോഷം അവഗണിച്ച് ഇസ്രയേൽ ഇന്നലെയും കനത്ത ബോംബിങ് തുടർന്നു. ഒരാഴ്ച പ്രായമുള്ള കുഞ്ഞ് അടക്കം 82 പലസ്തീൻകാർ കൊല്ലപ്പെട്ടു.
© Copyright 2024. All Rights Reserved