
ജറുസലം. ഗാസയിൽ ഇസ്രയേൽ പിന്തുണയോടെ ക്ഷണവിതരണം നടത്തിയിരുന്ന വിവാദ യുഎസ് കമ്പനി പ്രവർത്തനം നിർത്തി. ആറാഴ്‌ച മുൻപ് വെടിനിർത്തൽ നിലവിൽ വന്നതോടെ ഗാസ ഹ്യൂമാനിറ്റേറിയൻ (ജിഎച്ച്എഫ്) ഫൗണ്ടേഷൻ ഭക്ഷണവിതരണകേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
കഴിഞ്ഞ മേയിൽ, ഐക്യരാഷ്ട്ര സംഘടന ഏജൻസികൾക്കു പകരമായി ഇസ്രയേലും യുഎസും ചേർന്നു നിയോഗിച്ച സ്വകാര്യകമ്പനിയായ ജിഎച്ച്എഫിൻ്റെ കേന്ദ്രങ്ങളിൽ ഇസ്രയേൽ പട്ടാളം നടത്തിയ വെടിവയ്‌പുകളിൽ നൂറുകണക്കിനു പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.
















© Copyright 2025. All Rights Reserved