
വാഷിങ്ടൻ . ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കാനുള്ള യുഎസ് പ്രമേയത്തിന് അംഗീകാരം നൽകി ഐക്യരാഷ്ടis സംഘടനയുടെ രക്ഷാസമിതി. ഡോണൾഡ് ട്രംപിൻ്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താൻ തയ്യാറാക്കിയ യുഎസ് പ്രമേയത്തിന് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്‌തു. വോട്ടെടുപ്പിൽ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു. സ്വതന്ത പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ പ്രമേയം
പ്രമേയം ചരിത്രപരമാണെന്നു വോട്ടെടുപ്പിനു ശേഷം ഐക്യരാഷ്ട്ര സംഘടനയുടെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു. പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്തുമെന്നും സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കുന്ന അന്തരീക്ഷത്തിനും വഴിയൊരുക്കുന്ന സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
യുഎസ് പ്രമേയത്തിനെതിരെ ഹമാസും പലസ്തീനിലെ മറ്റ് ചില സംഘങ്ങളും മുന്നറിയിപ്പുമായി രംഗത്ത് എത്തി. ഇത് തങ്ങളുടെ മേൽ രാജ്യാന്തര നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്നാണ് അവരുടെ വാദം. പ്രമേയം ഇസ്രയേലിന് അനുകൂലമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ കാര്യങ്ങൾ നിശ്ചയിക്കാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നാണ് ഇവരുടെ പക്ഷം പ്രമേയ പ്രകാരം രൂപീകരിക്കുന്ന സമാധാന സേനയിൽ ഇസ്രയേൽ ഉണ്ടാകരുതെന്നും അവർ നിർദ്ദേശിക്കുന്നു. ഗാസയെ സൈനിക മുക്‌തവും ഹമാസിനെ ആയുധ മുക്തവും ആക്കണമെന്നാണ് ഇസ്രയേലിൻ്റെ പക്ഷം ഇത് സാധാരണ നിലയിൽ നടക്കില്ലെങ്കിൽ കഠിനമായ മാർഗങ്ങൾ കൈക്കൊള്ളണമെന്ന നിർദ്ദേശവും ബെന്യാമിൻ നെതന്യാഹു മുന്നോട്ടു വയ്ക്കുന്നുണ്ട്.
















© Copyright 2025. All Rights Reserved