
ഗാസ മുനമ്പിൽ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഹമാസ് നീക്കങ്ങൾ നടത്തുന്നതിനിടെ, ഗ്രൂപ്പിനെതിരെ നിരായുധീകരണം 'അക്രമാസക്തമായി' നടപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. 'സഹകാരികൾ' എന്ന് വിശേഷിപ്പിച്ചവർക്കെതിരെ ഹമാസ് നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ന്യായമായ സമയപരിധിക്കുള്ളിൽ ഹമാസ് നിരായുധരായില്ലെങ്കിൽ "ഞങ്ങൾ അവരെ നിരായുധരാക്കും" എന്ന് ട്രംപ് പറഞ്ഞു. ആയുധങ്ങൾ ഉപേക്ഷിക്കാൻ ഗ്രൂപ്പിന് എത്ര സമയം നൽകുമെന്നും, എപ്പോഴാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല.കഴിഞ്ഞ ആഴ്ച യുഎസ് മധ്യസ്ഥതയിൽ വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം ഗാസയിൽ ഹമാസ് പോരാളികൾ പൊതുജനമധ്യേ വധശിക്ഷ നടപ്പാക്കുന്നതും മറ്റുമുള്ള ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.
















© Copyright 2025. All Rights Reserved