ജറുസലം/ ഗാസ . ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 50 പേർ കൊല്ലപ്പെട്ടു. കൂടുതൽ മേഖലകളിലേക്കു സൈനിക നടപടി വ്യാപിപ്പിച്ച ഇസ്രയേൽ 58 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ആവർത്തിച്ചു. ഭക്ഷണം ഉൾപ്പെടെ ദുരിതാശ്വാസ സാമഗ്രികളുമായുള്ള ട്രക്കുകൾ ഗാസയിലേക്കു കടത്തിവിടുന്നതിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയ ഇസ്രയേലിനെതിരെ രാജ്യാന്തര വിമർശനം ശക്തമായി.
ഇന്നലെ 100 ട്രക്കുകൾ കടത്തിവിട്ടതായി ഇസ്രയേ അറിയിച്ചെങ്കിലും കടുത്ത പട്ടിണി നേരിടാൻ ഇതു മതിയാകില്ലെന്നും മുൻപ് 600 ട്രക്കുകൾ വരെ എത്തിയിരുന്നെന്നും യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടി പോഷകാഹാരക്കുറവു മൂലമുള്ള രോഗങ്ങളുമായി ഒട്ടേറെ കുട്ടികളെയാണു ഗാസയിലെ ആശുപത്രിയിൽ എത്തിക്കുന്നത്. യുഎസിൽ ഇസ്രയേൽ എംബസിയിലെ 2 ജീവനക്കാർ പലസ്‌തീൻ അനുകൂലിയുടെ വെടിയേറ്റു മരിച്ച സഭവത്തിൽ രൂക്ഷപ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്ന നിർദേശം മുന്നോട്ടുവച്ച ഫ്രാൻസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളെ അദ്ദേഹം വിമർശിച്ചു.
© Copyright 2024. All Rights Reserved