ഗാസ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്‌ലിൻ കപ്പൽ തടഞ്ഞ് ഇസ്രയേൽ പുലർച്ചെ 2 മണിയോടെയാണ് പലസ്തീൻ അനുകൂല ഫ്രീഡം ഫ്ലോട്ടില കോയിലിഷൻ (എഫ്.എഫ്‌സി) സംഘടിപ്പിച്ച യാത്ര ഇസ്രയേൽ കമാൻഡോകൾ തടഞ്ഞത്. ഇസ്രയേലിൻ്റെ ഉപരോധം ലംഘിച്ച് ഗാസയിൽ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പൽ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിനു നിർദേശം നൽകിയിരുന്നു.
പിന്നാലെയാണ് സംഘത്തെ തടഞ്ഞുവച്ചത് സ്‌ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങളും പുറത്തുവന്നത്. ലൈഫ് ജാക്കറ്റ് ഇട്ട് കൈകൾ ഉയർത്തി സംഘം കപ്പലിൽ ഇരിക്കുന്ന ചിത്രം റിമ ഹസ്സൻ ഉൾപ്പെടെയുള്ളവരുടെ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
ഇസ്രയേലി ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഗാസയ്ക്ക് അവശ്യവസ്‌തുക്കളുമായി പോയതാണ് മാഡ്‌ലീൻ കപ്പൽ. മെഡിറ്ററേനിയൻ ദ്വീപ് ആയ സിസിലിയിലെ കാറ്റാനിയയിൽ നിന്ന് ജൂൺ ഒന്നിന് പുറപ്പെട്ടു. ഗാസയിൽ എത്തിച്ചേരാൻ എഫ്എഫ്‌സി നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. ആദ്യ ദൗത്യം മാൾട്ട തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
© Copyright 2024. All Rights Reserved