
ജറുസലം സെപ്റ്റംബർ 3 നു ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഗാസയിൽ കൊല്ലപ്പെട്ട 64,232 പേരിൽ 30 ശതമാനവും കുട്ടികളാണ്. ഒക്ടോബർ 6ന് ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 67,160 ആയി ഉയർന്നു. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് യുദ്ധത്തിൻ്റെ ആദ്യദിവസങ്ങളിൽ മരിച്ചവരുടെ പട്ടിക ആരോഗ്യമന്ത്രാലയം തയാറാക്കിയിരുന്നത്.
കൊല്ലപ്പെട്ടവരുടെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ എന്നീ വിവരങ്ങൾ കുടി ഉൾപ്പെടുത്തിയതാണ് ഈ പട്ടിക. 2024 മേയ് മുതൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂടി അതതു ദിവസത്തെ മരണസംഖ്യയിൽ ഉൾപ്പെടുത്താൻ തുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഈ പട്ടിക റോയിട്ടേഴ്സസ് പരിശോധിച്ചപ്പോൾ 1200 ൽ ഏറെ പലസ്തീൻ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും കൊല്ലപ്പെട്ടതായി കണ്ടെത്തി.
















© Copyright 2025. All Rights Reserved