ഗാസ വെടിനിർത്തൽ ചർച്ച തുടരുന്നു; നെതന്യാഹു യുഎസിൽ

08/07/25

വാഷിങ്‌ടൻ . യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിൽ ചർച്ച തുടരവേ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻറെ യു.എസ് സന്ദർശനം തുടങ്ങി. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ ഗാസയും ഇറാനും വിഷയമാകും. വെടിനിർത്തൽ ശുപാർശയിൽ, ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ഘട്ടംഘട്ടമായി കൈമാറാനാണ് വ്യവസ്ഥ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യവും ഇതേസമയം ഭാഗികമായി പിന്മാറും. വെടിനിർത്തൽ കാലയളവിലാണു സ്‌ഥിരം വെടിനിർത്തലിനുള്ള ചർച്ചകൾ നടത്തുക. കയ്റോയിലും ദോഹയിലുമായി തുടരുന്ന മധ്യസ്‌ഥ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണു സൂചന.

അതിനിടെ, ഇന്നലെ പുലർച്ചെ ഹൂതികളെ ലക്ഷ്യമിട്ട് യെമനിലെ 3 തുറമുഖങ്ങളിൽ ഇസ്രയേൽ ബോംബിട്ടു. ഹൈദൈദ, റാസ് സ, സാലിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. തിരിച്ചടിയായി ഇസ്രയേലിലേക്ക് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയെങ്കിലും ആർക്കും പരുക്കില്ല. ഞായറാഴ്‌ച ചെങ്കടലിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ചരക്കുകപ്പലിനു തീപിടിച്ചിരുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu