ഗൊണോറിയ വാക്സിൻ നൽകുന്ന ആദ്യ രാജ്യമായി യുകെ; ഓഗസ്റ്റ് മുതൽ വിതരണം

23/05/25

എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു പൊൻതൂവൽ കൂടി. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷൻ നൽകാൻ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇനി ഇംഗ്ലണ്ട് .

-------------------aud--------------------------------

 ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടക്കത്തിൽ ഇത് എല്ലാവർക്കും ലഭ്യമാകില്ലെന്നാണ് സൂചന. ആദ്യഘട്ടത്തിൽ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വൽ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിൻ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu