സാമ്പത്തിക വിപണികൾ തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ ചിരിച്ചുതള്ളി ചാൻസലർ. റേച്ചൽ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് വിപണിയെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുമ്പോഴാണ് തന്നെ ബാധിക്കില്ലെന്ന നിലപാട് സ്വീകരിച്ച് ചാൻസലർ പിടിച്ചുനിൽക്കുന്നത്.
-------------------aud--------------------------------
പാർലമെന്റിൽ ടോറികൾ ഉൾപ്പെടെയുള്ളവർ റീവ്‌സിന്റെ ബജറ്റ് ടാക്‌സ് വേട്ടയെ കുറ്റപ്പെടുത്തുമ്പോഴാണ് ചാൻസലർ ഇതെല്ലാം നിസ്സാരമെന്ന മട്ടിൽ ഇരുന്നത്.
റീവ്‌സിനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർക്ക് മേൽ സമ്മർദം രൂക്ഷമാണ്. ഗവൺമെന്റിന്റെ കടമെടുപ്പ് ചെലവുകൾ റെക്കോർഡ് വർദ്ധന നേരിട്ടതോടെ സ്വന്തം സാമ്പത്തിക നയങ്ങൾ വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചാൻസലർ. പാർലമെന്റിന്റെ അവസാനം വരെ ചാൻസലർ റീവ്‌സ് തന്നെയായിരിക്കുമെന്ന് സ്റ്റാർമർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥിതി നിയന്ത്രണത്തിലാക്കാൻ രണ്ട് പോംവഴികൾ മാത്രമാണ് ചാൻസലർക്ക് മുന്നിലുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒന്നുകിൽ ചെലവ് ചുരുക്കുക, അല്ലെങ്കിൽ നികുതി വീണ്ടും വർദ്ധിപ്പിക്കുക എന്നിവയാണത്. ചെലവ് ചുരുക്കുന്ന വഴിയിലേക്കാണ് നീങ്ങുകയെന്ന് റീവ്‌സ് സൂചന നൽകിയിട്ടുണ്ട്.
എന്നാൽ പൗണ്ട് ഇതിനകം 14 മാസത്തെ താഴ്ചയിൽ എത്തുകയും, ഗവൺമെന്റ് കടമെടുപ്പ് ചെലവുകൾ 27 വർഷത്തെ ഉയരത്തിൽ എത്തിയെന്നും ഷാഡോ ചാൻസലർ മെൽ സ്‌ട്രൈഡ് സഭയിൽ ഓർമ്മിപ്പിച്ചു. വളർച്ചയെ കൊന്നു, പണപ്പെരുപ്പം ഉയരുന്നു, പലിശ നിരക്കുകൾ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഉയർന്ന് നിൽക്കുന്നു, ബിസിനസ്സുകളുടെ ആത്മവിശ്വാസവും കെടുത്തുന്നു, സ്‌ട്രൈഡ് പറഞ്ഞു.
© Copyright 2024. All Rights Reserved