ചെയ്യാത്ത ഇരട്ടകൊലയ്ക്ക് തടവിൽ കഴിഞ്ഞത് 38 വർഷം, ഒടുവിൽ ഇന്ത്യൻ വംശജന് അമേരിക്കയിലെ ജയിലിൽ ദാരുണാന്ത്യം

13/08/24

നിരപരാധിയായിട്ടും 38 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ വംശജന് ഒടുവിൽ ഫ്ലോറിഡയിലെ ജയിലിൽ അന്ത്യം. ബ്രിട്ടീഷ് പൗരനായ ക്രിസ് മഹാരാജ് തിങ്കളാഴ്ചയാണ് മയാമിയിലെ ജയിലിലെ ആശുപത്രിയിൽ മരിച്ചത്. 85-ാം വയസിലാണ് മരണം. നീതി നിഷേധത്തിന്റെ കറുത്ത അധ്യായമായിരുന്നു മഹാരാജിന്റെ ജീവിതം. 1986-ൽ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ബിസിനസുകാരനായ ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ക്രിസ് മഹാരാജിനെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

-------------------aud-------------------------------

ബ്രിട്ടീഷ് പൌരനായ ഇന്ത്യൻ വംശജൻ ക്രിസ് മഹാരാജ് അതിസമ്പന്നനായിരുന്നു. യുഎസിലെ ബിസിനസുകാരിൽ പ്രധാനിയായിരുന്ന ക്രിസ് കൊലക്കേസിൽ അകപ്പെട്ടത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. റോൾസ് റോയിസ് കാറുകളും കൊട്ടാര സദൃശ്യമായ വീടുകളും കുതിരകളും ഒക്കെയായി ആഡംബര ജീവിതം നയിക്കുന്നതിനിടയിലാണ് ക്രിസ് മഹാരാജ് ചെയ്യാത്ത ഇരട്ടക്കൊലക്കേസിൽ കുടുങ്ങുന്നത്. തൻറെ നിരപരാധിത്വം ആവർത്തിച്ച ക്രിസിൻറെ വാദങ്ങൾ കോടതി ചെവി കൊണ്ടില്ല. സാക്ഷി മൊഴികൾ എതിരായതോടെ കോടതി ക്രിസിൻറെ വാദങ്ങൾ തള്ളി. കേസിൽ ക്രിസിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
ഇതോടെ വർഷങ്ങളുടെ നിയമ പോരാട്ടം ക്രിസ് തുടർന്നു. ഒടുവിൽ മായമിയിലെ ജയിലിൽ കഴിഞ്ഞിരുന്ന ക്രിസ് മഹാരാജിനെ 2019ൽ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി. എന്നാൽ അപ്പോഴും ക്രിസിന് പുറത്തേക്കുള്ള വാതിൽ തുറന്നില്ല. കേസിലെ പ്രധാന സാക്ഷി നിരവധി തവണ കൂറ് മാറിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനും മയക്കുമരുന്ന് മാഫിയയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നു. 2002ൽ മനുഷ്യാവകാശ സംഘടനയായ 'റിപ്രീവ്' എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും മോചിപ്പിക്കാനുള്ള തെളിവുകൾ ഇല്ലെന്ന് കോടതി വിധിച്ചതോടെ മഹാരാജിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ഒരു കുറ്റവും ചെയ്യാതെ 38 വർഷത്തോളം ജയിലിൽ കിടന്ന ക്രിസ് മഹാരാജിൻറെ മോചനത്തിനായി ഭാര്യ മരീറ്റ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ ഡയബറ്റിക് അടക്കമുള്ള രോഗങ്ങളിൽ ആരോഗ്യം നഷ്ടപ്പെട്ട് ജയിലറയ്ക്കുള്ളിൽ തന്നെ ക്രിസ് മഹാരാജിൻറെ ജീവിതം അവസാനിച്ചു. നിരപരാധിയായ ഭർത്താവിൻറ പേര് മരണ ശേഷമെങ്കിലും കൊലക്കുറ്റത്തിൽ നിന്നും നീക്കുന്നതിനായി എല്ലാ ശ്രമങ്ങളം തുടരുമെന്ന് മരീറ്റ പറയുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu