കാബൂൾ അഫ്ഗാനിസ്‌ഥാനിൽ ചെസ് നിരോധിച്ചെന്നു
താലിബാൻ അറിയിച്ചു. ചൂതാട്ട സ്വഭാവം സംശയിക്കുന്നതിനാലാണു നിരോധനം. അഫ്ഗാനിസ്‌ഥാനിലെ ദേശീയ ചെസ് ഫെഡറേഷന്റെ പ്രവർത്തനങ്ങളും മരവിപ്പിച്ചു. നടപടി പുനഃപരിശോധിക്കണമെന്നു താലിബാനോട് ആവശ്യപ്പെടുമെന്ന് രാജ്യാന്തര ചെസ് ഫെഡറേഷൻ അറിയിച്ചു. 1996ൽ താലിബാൻ അധികാരത്തിൽ വന്നപ്പോഴും ചെസ് നിരോധിച്ചിരുന്നു. പിന്നീട് 2001ൽ ഭരണം മാറിയതോടെ നിരോധനം പിൻവലിച്ചു.
© Copyright 2024. All Rights Reserved