
ചൈനീസ് ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ചകൾ നടത്തിയെന്നാരോപിച്ച് ഇന്ത്യൻ വംശജനായ ഒരു യുഎസ് ഉദ്യോഗസ്ഥനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഈ ഉദ്യോഗസ്ഥൻ യുഎസ് സർക്കാരിൽ അതീവ പ്രാധാന്യമുള്ള സ്ഥാനമാണ് വഹിച്ചിരുന്നത്. ചാരവൃത്തി കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ഇദ്ദേഹം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ്.
















© Copyright 2025. All Rights Reserved