തെരഞ്ഞെടുപ്പിലെ ജന രോഷം മനസിലാക്കി തിരുത്തുമായി ലേബർ സർക്കാർ. വിന്റർ ഫ്യുവൽ പേയ്‌മെന്റുകൾ കുറച്ച നടപടി ജനങ്ങളുടെ വലിയ അതൃപ്തിയ്ക്കു കാരണമായിരുന്നു. അതിലാണിപ്പോൾ തിരുത്തു വരുന്നത്.
പ്രായമായവർക്ക് ഇനി കൂടുതൽ ബെനഫിറ്റ് ഈ വിന്ററിൽ നൽകുമെന്ന് സർക്കാർ നൽകുന്ന സൂചന.
-------------------aud--------------------------------
എന്നാലിത് ജോലിയിൽ നിന്നും വിരമിച്ച എല്ലാവർക്കും ലഭിക്കുകയുമില്ല. ഈ മേഖലയിലെ അനിവാര്യമായ ചില മാറ്റങ്ങൾ വിന്റർ മാസങ്ങൾക്ക് മുമ്പ് നടപ്പിലാക്കുമെന്ന് ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. 'ഈ ശൈത്യകാലത്ത് കൂടുതൽ ആളുകൾക്ക് വിന്റർ ഫ്യൂൽ പേയ്‌മെന്റുകൾ ലഭിക്കുന്നതാണ്. 'മുൻകാല വെട്ടിക്കുറവുകൾ ഭാഗികമായി പിൻവലിക്കാനുള്ള ലേബർ പാർട്ടിയുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് റേച്ചൽ റീവ്സ് നിലപാടറിയിച്ചത്. അടുത്ത ആഴ്ച നടക്കുന്ന അവലോകനത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകുമെന്നും റേച്ചൽ റീവ്സ് കൂട്ടിച്ചേർത്തു. കൂടുതൽ നികുതി വർദ്ധനവ് ഉണ്ടാകുമെന്നും ചാൻസലർ പറഞ്ഞു. പൂർണ്ണമായി പിന്നോട്ട് പോയില്ലെങ്കിലും അർഹരായവർക്ക് സഹായം നൽകാൻ സർക്കാർ ശ്രമിക്കുമെന്ന് വ്യക്തമാക്കിയതോടെ കടുത്ത നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് വ്യക്തമായി.
© Copyright 2024. All Rights Reserved