വിന്റർ ഫ്യുവൽ പെയ്‌മെന്റ് സഹായം കുറയ്ക്കാനുള്ള തീരുമാനത്തിൽ വലിയ ജനരോഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയ്ക്കു നേരിടേണ്ടിവന്നിരുന്നു. 80 വയസിന് താഴെയുള്ള പെൻഷൻകാരുടെ കുടുംബങ്ങൾക്ക് 200 പൗണ്ട് അല്ലെങ്കിൽ 80 വയസിന് മുകളിലുള്ള പെൻഷൻകാരുടെ കുടുംബങ്ങൾക്ക് 300 പൗണ്ട് എന്ന തോതിലാണ് പേയ്‌മെന്റ് പ്രതിവർഷം നൽകുന്നത്.
-------------------aud--------------------------------
പാർട്ടിയിലും ധനസഹായം കുറയ്ക്കുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. പെൻഷൻകാർക്ക് നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ ആനുകൂല്യം നൽകിയിരുന്നു. കഴിഞ്ഞ തവണ 10.3 ദശലക്ഷം പേർക്ക് ആനുകൂല്യം നഷ്ടമായി. ഇതുവഴി 1.4 ബില്യൺ സർക്കാരിന് ലഭിച്ചതായും കണക്കുകൾ പറയുന്നു. പെൻഷൻകാരെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ നിന്ന് പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും സർക്കാരിന് തിരിച്ചടിയായി മാറ്റം. ലേബർ എംപിമാരും കൗൺസിലർമാരും തന്നെ സർക്കാർ നയത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ഇതോടെയാണ് തീരുമാനം മാറ്റാൻ ആലോചിക്കുന്നത്.
© Copyright 2024. All Rights Reserved