ജപ്പാനിൽ കനത്ത മഞ്ഞുവീഴ്ച; രണ്ടാഴ്ചയ്ക്കിടെ മരണം 30 ആയി, ജനജീവിതം ദുസ്സഹം

04/02/26

ജപ്പാനിൽ രണ്ടാഴ്ചയായി തുടരുന്ന അതിശക്തമായ മഞ്ഞുവീഴ്ചയിൽ മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്തിന്റെ വടക്കൻ മേഖലകളിലാണ് കാലാവസ്ഥാ വ്യതിയാനം കടുത്ത നാശം വിതയ്ക്കുന്നത്.

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നിരവധി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കൻ പ്രവിശ്യയായ അയോമോറിയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം.
ഇവിടെ പലയിടത്തും 4.5 മീറ്റർ (14 അടി) വരെ ഉയരത്തിലാണ് മഞ്ഞ് മൂടിക്കിടക്കുന്നത്. വീടിന് പുറത്ത് മഞ്ഞുകട്ടകൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെത്തിയത്.
വീടിന്റെ മേൽക്കൂരയിൽ നിന്ന് മഞ്ഞ് വീണ് ശ്വാസം മുട്ടി മരിച്ച നിലയിൽ 91 വയസ്സുകാരിയുടെ മൃതദേഹവും കണ്ടെടുത്തു. രക്ഷാപ്രവർത്തനങ്ങൾക്കും മഞ്ഞ് നീക്കം ചെയ്യുന്നതിനുമായി ജപ്പാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu