ജപ്പാൻ തീരത്ത് 6.7 തീവ്രതയിൽ ഭൂചലനം; സൂനാമി മുന്നറിയിപ്പ്

10/11/25

ടോക്യോ ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 5 മണിക്കാണ് സംഭവം. നിലവിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സമുദ്രത്തിൽ 10 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ തീരമേഖലയിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദേശം നൽകി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu