ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചാൽ അത് മുസ്‌ലിം സമുദായത്തിനെതിരായ വിമർശനമല്ലെന്നും എ. വിജയരാഘവൻറെ പ്രസംഗത്തിലെ പരാമർശത്തിൽ തെറ്റില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. പരാമർശത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു .
© Copyright 2024. All Rights Reserved