ജമ്മുകശ്‌മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി The Most Secure & Reliable Backup പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. എത്രയും വേഗം ഹരജി പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക സമയപരിധിക്കുള്ളിൽ ജമ്മുകശ്‌മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ ആണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. വിഷയത്തിൽ എത്രയും വേഗം നടപടി വേണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
-----------------------------
ജമ്മുകശ്മീരിന്റെറെ സംസ്ഥാന പദവി തിരികെ നൽകണമെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും 2023 ആഗസ്റ്റിൽ സുപ്രീംകോടതി കേന്ദ്രത്തിന് കർശന നിർദേശം നൽകിയിരുന്നു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം ഇതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജമ്മു കശ്‌മീരിൻ്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനപദവി അനുവദിക്കാതിരിക്കുകയും ചെയ്‌തതിനെതിരെ ശബ്ദമുയർത്തിയാണ് ഇത്തവണ ഉമർ അബ്ദുല്ല തെരഞ്ഞെടുപ്പ് നേരിട്ടത്. 2019ലാണ് കശ്‌മീരിൻ്റെ സംസ്ഥാന പദവി നഷ്ടമായത്.
© Copyright 2024. All Rights Reserved