ഇംഗ്ലണ്ടിലെയും, വെയിൽസിലെയും ജയിലുകളിലെ തിക്കിത്തിരക്ക് കുറയ്ക്കുമ്പോൾ ഗാർഹിക പീഡനക്കാർ ഉൾപ്പെടെ സ്വാതന്ത്ര്യം നേടി പുറത്തിറങ്ങുമെന്ന ആശങ്ക ശക്തമാണ്. പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ നേരിടുന്നതിനിടെ ഈ പദ്ധതിയെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്.
-------------------aud--------------------------------
ഒന്ന് മുതൽ നാല് വർഷം വരെ ശിക്ഷ അനുഭവിക്കുന്ന ക്രിമിനലുകൾ ലൈസൻസ് നിബന്ധനകൾ ലംഘിച്ചാൽ കേവലം 28 ദിവസത്തേക്ക് മാത്രം കസ്റ്റഡിയിൽ തിരികെ വിളിച്ചാൽ മതിയെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ് പുതിയ അടിയന്തര നടപടികളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, ലൈസൻസിൽ മുൻകൂറായി വിട്ടയയ്ക്കുക, നിബന്ധനകൾ ലംഘിക്കുക എന്നിവ സംഭവിക്കുമ്പോഴാണ് കുറ്റവാളികളെ വീണ്ടും ജയിലുകളിലേക്ക് വിളിക്കുന്നത്. സ്‌കീമിന് കീഴിൽ പല ഗാർഹിക പീഡകരും ജയിലിൽ നിന്നും പുറത്തിറങ്ങുമെന്ന് ഗവൺമെന്റ് ശ്രോതസ്സുകളും സമ്മതിക്കുന്നു. എന്നാൽ തന്റെ ഗവൺമെന്റിന് മറ്റ് വഴികളില്ലാത്തതിനാലാണ് ഈ സ്‌കീം നടപ്പാക്കേണ്ടി വന്നതെന്ന് സ്റ്റാർമർ അവകാശപ്പെട്ടു.
© Copyright 2024. All Rights Reserved