ദില്ലി: ജഡ്ജി യശ്വന്ത് വർമ്മക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി.വർമ്മക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണം.ശക്തമായ നടപടികൾ ജഡ്ജിക്കെതിരെ ഉണ്ടാകണം.ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ നടപടികൾ വേണം.മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയാണ് പരാതി നൽകിയത്.വർമ്മക്കെതിരെ ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു
ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു അഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിൽ തുടർനടപടികളിൽ വരാനിരിക്കെ കേസ് എടുക്കാൻ നിർദ്ദേശിക്കാനാകില്ലെന്നും കോടതി അറിയിച്ചു. തുടർന്നാണ് ഹർജി സുപ്രീംകോടതി തള്ളിയത്
© Copyright 2024. All Rights Reserved