വത്തിക്കാൻ സിറ്റി . ജൂതരുമായി സംവാദം ശക്‌തിപ്പെടുത്താൻ
കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതായി ലിയോ 14-ാമൻ മാർപാപ്പ അറിയിച്ചു. ഗാസയിലെ യുദ്ധത്തെത്തുടർന്നു വത്തിക്കാനും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ പ്രഖ്യാപനം ശ്രദ്ധേയമാണ്. അമേരിക്കൻ ജൂത സമിതിയുടെ മതാന്തര കാര്യങ്ങളുടെ ഡയറക്‌ടർ റാബി നോം മാരൻസിന് അയച്ച കത്തിലാണിതു വ്യക്‌തമാക്കിയൽ കത്ത് വത്തിക്കാൻ എക്സിൽ പോസ്‌റ്റ് ചെയ്തു.
യേശുക്രിസ്തുവിൻ്റെ മരണത്തിനു ജൂതസമൂഹത്തെ മൊത്തം ഉത്തരവാദികളാക്കുന്നതിനെ നിരാകരിച്ചു രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച 'നോസ്ട്രാ എറ്റേറ്റെ' പ്രഖ്യാപനംകൂടി പരാമർശിച്ചാണു കത്ത്. ഈ പ്രഖ്യാപനത്തിനുശേഷം കത്തോലിക്കാസഭയും ജൂതസമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
© Copyright 2024. All Rights Reserved