‘ജെഫ്രി എപ്സ്റ്റീന് അയച്ച കത്തിൽ സ്ത്രീയുടെ നഗ്നചിത്രം’; വാൾസ്ട്രീറ്റ് ജേണലിനെതിരെ കോടികളുടെ മാനനഷ്ട കേസുമായി ട്രംപ്

19/07/25

വാഷിങ്‌ടൻ . യുഎസ് ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫി എക്സ്‌സ‌ിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്ര ംപ് 2003ൽ അശ്ലീല ഉള്ളടക്കമുള്ള കത്ത് അയച്ചെന്ന വിവാദം പ്രചരിക്കവേ, വാർത്ത പുറത്തുവിട്ട വാൾസ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ട‌ കേസ് നൽകി ട്രംപ്. 10 ബില്യൻ ഡോളർ (1000 കോടി) നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് കേസ്. റൂപർട്ട് മർഡോക്ക്, രണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ എന്നിവർക്കെതിരെയാണ് ട്രംപ് ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്. പ്രതികൾ അപകീർത്തിപ്പെടുത്തുകയും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുകയും ചെയ്തെന്നും അത് മാനനഷ്ടമുണ്ടാക്കിയെന്നുമാണ് ട്രംപ് പരാതിയിൽ പറയുന്നത്.

ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജെഫ്രി എപ്‌റ്റീൻ ജന്മദിനാശംസകൾ നേർന്നു കൊണ്ട് അയച്ച കത്തിലാണ് കൈകൊണ്ട് വരച്ച ഒരു സ്ത്രീയുടെ നഗ്‌നചിത്രം ഉള്ളത്. എക്സ്‌സ്സ്റ്റെൻ കൂട്ടുപ്രതിയായിരുന്ന, ഇപ്പോഴും ജയിലിൽ കഴിയുന്ന ഗിസ്റ്റെയ്ൻ മാക്സ്വെൽ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തിൽ താൻ പങ്കെടുത്തു എന്ന വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ആരോപണം ട്രംപ് കഴിഞ്ഞ ദിവസം ശക്ത‌മായി നിഷേധിച്ചിരുന്നു. ആശംസകൾ നേർന്നു കൊണ്ടുള്ള കത്തിൽ ട്രംപിൻ്റെ ഒപ്പ് ഉണ്ടായിരുന്നു. വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്തയിൽ പറഞ്ഞിരുന്നു.

എല്ലാ ദിവസവും അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ എന്നാണ് ട്രംപ് കത്തിൽ എഴുതിയിരുന്നത്. എന്നാൽ ഈ വാചകം: എഴുതിയതിലോ അശ്ലീല ചിത്രം വരച്ചതിലോ തനിക്ക് യാതൊരു പങ്കും ഇല്ലെന്നാണ് ട്രംപ് വാദിക്കുന്നത്. ഇതു താനെഴുതിയ കത്തല്ലെന്നും വാൾസ്ട്രീറ്റ് ജേണലിൻ്റേത് തട്ടിപ്പ് കഥയാണെന്നും ട്രംപ് പറഞ്ഞു. കത്തിൽ കാണുന്നത് തൻ്റെ ഭാഷയല്ല. സ്ത്രീകളുടെ ചിത്രം വരയ്ക്കാറില്ലെന്നും ട്രംപ് പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu