‘ജോലിക്കെത്തുന്ന വിദേശികൾ തിരിച്ചുപോകണം’: എച്ച്–1ബി വീസ പദ്ധതി ഇല്ലാതാക്കാൻ ബില്ലുമായി റിപ്പബ്ലിക്കൻ അംഗം

15/11/25

ന്യൂയോർക്ക് എച്ച്-1 ബി വിസ പദ്ധതി പൂർണമായി ഇല്ലാതാക്കാൻ ബിൽ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ ജനപ്രതിനിധി. ഈ പദ്ധതി ഇല്ലാതാകുന്നതോടെ എച്ച്-1 ബി വീസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി തടയുമെന്നും ജോർജിയയിൽനിന്നുള്ള ജനപ്രതിനിധി മാജറി ടെയ്‌ല ഗ്രീൻ എക്സ‌ിൽ പങ്കുവച്ച വിഡിയോയിൽ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് ഇവർ. ജോലിക്കായി യുഎസിൽ എത്തുന്ന വിദേശികൾ ആ വിസ കാലാവധി കഴിയുമ്പോൾ തിരിച്ചുപോകുന്ന തരത്തിൽ നിയമം മാറ്റണമെന്നാണ് അവരുടെ ആവശ്യം.

യുഎസിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന, അവർക്കു പരിചരണം നൽകുന്ന ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയ മെഡിക്കൽ പ്രഫഷനലുകൾക്കു നൽകുന്ന വീസകൾക്കു പ്രതിവർഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവു മാത്രമേ തൻ്റെ ബില്ലിൽ ഉണ്ടാകൂ എന്നാണ് രാജറി ടെയല്ല ഗ്രീനിൻ്റെ നിലപാട്. എന്നാൽ, യു.എസ് ഡോക്ടർമാരുടെയും മറ്റു മെഡിക്കൽ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിൻ്റെ ഭാഗമായി, പ്രതിവർഷം 10,000 വീസ് എന്ന പരിധി 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്നും ഗ്രീൻ ചൂണ്ടിക്കാട്ടി

വിസ കാലാവധി കഴിയുമ്പോൾ ഇവരെ നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാക്കുന്നതിലൂടെ തൻ്റെ ബിൽ പൗരത്വത്തിലേക്കുള്ള വഴി ഇല്ലാതാക്കുമെന്നും ഗ്രീൻ കൂട്ടിച്ചേർത്തു. "എച്ച്-1ബി വിസയുടെ യഥാർഥ ഉദ്ദേശ്യം ചുനഃസ്‌ഥാപിക്കുക എന്നതാണ് ബില്ലിൻന്റെ ലക്ഷ്യം അത് താൽക്കാലികമായിരിക്കണം എന്നതായിരുന്നു ഈ വിസയുടെ യഥാർഥ ലക്ഷ്യം. ഈ വീസകൾ ഒരു പ്രത്യേക സമയത്തെ തൊഴിൽപരമായ ആവശ്യം നിറവേറ്റാൻ ഉദ്ദേശിച്ചുള്ളതാണ്. ആളുകളെ ഇവിടെ എന്നെന്നേക്കുമായി വന്നു താമസിക്കാൻ അനുവദിക്കരുത്. അവരുടെ വൈദഗ്ദ്ധ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു, പക്ഷേ അവർക്ക് സ്വന്തം നാട്ടിലേക്കു മടങ്ങാൻ കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.

പുതിയ ബിൽ എച്ച്-1ബി വിസ പദ്ധതി വഴിയെത്തുന്നതും മറ്റ് തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന വിദേശ തൊഴിലാളികളുടെ അവസരങ്ങളും പൂർണമായും അവസാനിപ്പിക്കും. വിദേശികൾക്കു പകരം അമേരിക്കൻ പൗരന്മാർക്കു മുൻഗണന നൽകേണ്ട സമയമാണിത്. വളരെക്കാലമായി ദുരുപയോഗം നടക്കുന്നു. അമേരിക്കക്കാർക്കും അർഹതയുണ്ട് ഭാവിക്കും അവസരത്തിനും ലോകത്തെ ഏറ്റവും കഴിവുള്ളവരും സർഗ്ഗാത്മകരുമായ ആളുകൾ അമേരിക്കക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നു. അവർക്ക് അവരുടെ അമേരിക്കൻ സ്വപ്നം യാഥാർഥ്യമാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

രാജ്യത്തെ അമേരിക്കൻ ഡോക്‌ടർമാരുടെയും മെഡിക്കൽ പ്രഫഷനലുകളുടെയും ശൃംഖല കെട്ടിപ്പടുക്കുന്നതിനായി, മെഡികെയർ ഫണ്ട് ചെയ്യുന്ന റെസിഡൻസി പ്രോഗ്രാമുകളിൽ പൗരന്മാരല്ലാത്ത മെഡിക്കൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് ബിൽ നിരോധിക്കും. കഴിഞ്ഞ വർഷം മാത്രം യുഎസിൽ മെഡിക്കൽ സ്കൂ‌ളിൽനിന്ന് ബിരുദം നേടിയ 9000 ൽ അധികം ഡോക്ടർമാർക്ക് റസിഡൻസി ലഭിച്ചിരുന്നില്ല. അതേസമയം, 2023 ൽ മാത്രം 5000 ൽ അധികം വിദേശ ഡോക്ട‌ർമാർക്ക് റസിഡൻസി ലഭിച്ചു. തികച്ചും അന്യായമാണിത്. ബിൽ രാജ്യത്തെ ഡോക്ട‌ർമാരുടെയും നഴ്സു‌മാരുടെയും ക്ഷാമം കുറയ്ക്കാൻ സഹായിക്കും. അമേരിക്കൻ ഡോക്ടർമാരെക്കൊണ്ടു നമ്മുടെ റസിഡൻസി പ്രോഗ്രാമുകൾ നിറയ്ക്കാൻ സമയം നൽകി, വിദേശ തൊഴിലാളികളിലുള്ള നമ്മുടെ ആശ്രയം കുറയ്ക്കുന്ന ഒരു വഴിയായും ഈ ബിൽ പ്രവർത്തിക്കും ഗ്രീൻ വ്യക്തമാക്കി.

പ്രതിവർഷം 65,000 സാധാരണ എച്ച്-1ബി വിസകളും ഉന്നത
ബിരുദമുള്ളവർക്ക് 20,000 വിസകളും യുഎസ് നൽകുന്നുണ്ട്.
പ്രത്യേക തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ
നിയമിക്കാൻ യുഎസ് കമ്പനികൾ എച്ച്-1ബി വിസ പദ്ധതി
ഉപയോഗിക്കുന്നുണ്ട്. എച്ച്-1ബി വീസ പദ്ധതിയുടെ ദുരുപയോഗം
തടയാൻ ട്രംപ് ഭരണകൂടം വലിയ തോതിലുള്ള നടപടികൾ
ആരംഭിച്ചിരുന്നു. സാങ്കേതിക തൊഴിലാളികളും ഡോക്ട‌ർമാരും
ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രഫഷനലുകളാണ് എച്ച്-1ബി വിസ
ഉടമകളിൽ ഏറ്റവും വലിയ വിഭാഗം. കമ്പനികൾക്ക് തങ്ങളുടെ
എച്ച്-1ബി ജീവനക്കാർക്കു സ്‌ഥിരം താമസാനുമതിക്കായി
അപേക്ഷിക്കാം, ഗ്രീൻ കാർഡ് ലഭിച്ച് അഞ്ച് വർഷത്തിനുശേഷം
അവർക്ക് യുഎസ് പൗരത്വത്തിനായി അപേക്ഷിക്കാം
എന്നതായിരുന്നു സാഹചര്യം ഈ വർഷം സെപ്റ്റംബറിൽ,
എച്ച്-1ബി നോൺ-ഇമിഗ്രൻ്റ് വീസ പരിപാടി പരിഷ്കരിക്കാൻ ട്രംപ്
ഭരണകൂടം നടപടികൾ തുടങ്ങിയിരുന്നു. ഇതിന്റെ ഫലമായിരുന്നു
അപേക്ഷകൾക്ക് ഒരു ലക്ഷം യുഎസ് ഡോളർ ഫീസ്
ഏർപ്പെടുത്തിയത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu