ബർലിൻ ജർനിയിൽ ഹാംബുർഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണത്തിൽ 12 പേർക്കു പരുക്ക്. ഇവരിൽ ആറു പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സ്‌ഥലത്തു നിന്ന് 39 വയസുള്ള യുവതിയെ അറസ്റ്റു ചെയ്തു.
പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൻ്റെ കാരണം വ്യക്‌തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം ഇതേതുടർന്ന് നാലു ട്രാക്കുകൾ അടച്ചെന്നും ദീർഘദൂര ട്രെയിനുകൾ വൈകിയെന്നും അധികൃതർ അറിയിച്ചു.
© Copyright 2024. All Rights Reserved