ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണത്തിെന്റ അവസാന ഔപചാരിക നടപടികളും പൂർത്തിയായി. മാർപാപ്പയെന്ന നിലയിൽ റോമിന്റെ ബിഷപ് കൂടിയായ അദ്ദേഹം ‘ഞാൻ റോമക്കാരനാണ്’ എന്ന് പ്രഖ്യാപിച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.
------------------aud--------------------------------
റോമിലെ കത്തീഡ്രലും രൂപതയുടെ ആസ്ഥാനവുമായ സെന്റ് ജോൺ ലാറ്റെറൻ ബസിലിക്കയിൽ ഞായറാഴ്ച നടന്ന കുർബാനയോടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുടർന്ന് പോപ് മൊബീലിൽ സെന്റ് മേരി മേജർ ബസലിക്കയിലെത്തിയ അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറക്ക് മുന്നിൽ പ്രാർഥിച്ചു. റോം മേയർ റോബർട്ടോ ഗൽട്ടിയേരി അദ്ദേഹത്തെ സ്വീകരിച്ചു.
© Copyright 2024. All Rights Reserved