ടാക്സി ലൈസൻസിംഗ് നിയമങ്ങളിൽ പഴുതുകൾ അടയ്ക്കുവാൻ ധൃതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ബ്രിട്ടീഷ് സർക്കാർ ഉറപ്പ് നൽകുന്നു. രാജ്യത്ത് എവിടെ നിന്നും ലൈസൻസിനായി ഡ്രൈവർമാർ അപേക്ഷിക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഗ്രൂമിംഗ് ഗ്യാംഗുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ബരോണസ് ലൂസി കേസിയുടെ റീവ്യൂ റിപ്പോർട്ടിൽ, കൗമാരക്കാരികളെ വലയിലാക്കി ദുരുപയോഗം ചെയ്യുന്നതിന് ടാക്സികളും ഉപയോഗിക്കാറുണ്ട് എന്ന പരാമർശത്തെ തുടർന്നാണ് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പർ ഇതിൽ ഇടപെട്ടിരിക്കുന്നത്.
-------------------aud--------------------------------
ഗ്രൂമിംഗ് ഗ്യാംഗിന്റെ പ്രവർത്തനങ്ങൾ തടയുന്നതിനായി പന്ത്രണ്ട് നിർദ്ദേശങ്ങലാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ദേശീയ തലത്തിലുള്ള ഒരു ക്രിമിനൽ അന്വേഷണവും അതിൽ ഉൾപ്പെടുന്നു. ലൈസൻസിൽ പരാമർശിച്ചിരിക്കുന്ന പ്രദേശത്തിനു പുറത്ത് സ്വകാര്യ വാടക വാഹനങ്ങൾ പ്രവർത്തിക്കുന്നതിന് അനുവദിക്കുന്ന, നിയമത്തിലെ പഴുതുകൾ അടക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നതുൾപ്പടെ റീവ്യൂ റിപ്പോർട്ടിലെ എല്ലാ നിർദ്ദേശങ്ങളും നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ടിലെ 12 നിർദ്ദേശങ്ങളിൽ പതിനൊന്നാം നിർദ്ദേശം, അനുവദനീയമായ പരിധിക്ക് പുറത്ത് ടാക്സികൾ ഓടിക്കുന്നത് നിരോധിക്കണം എന്നതാണ്. അതോടൊപ്പം ലോക്കൽ അഥോറിറ്റി ലൈസൻസിംഗിനും സ്വകാര്യ ഹയർ ഡ്രൈവർമാരെ നിയന്ത്രിക്കുന്നതിനും കൂടുതൽ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
© Copyright 2025. All Rights Reserved