
കഠ്‌മണ്ഡു എവറസ്‌റ്റ് കൊടുമുടി കീഴടക്കിയ ആദ്യ സംഘത്തിലെ അവശേഷിച്ച ഒരേയൊരു അംഗമായ കാഞ്ച ഷെർപ (92) നിര്യാതനായി. 1953ൽ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ് നോർഗേയും എവറസ്‌റ്റ് കീഴടക്കിയപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന 35 അംഗ സംഘത്തിൽ ഷെർപ്പയുമുണ്ടായിരുന്നു. കഠ്‌മണ്ഡുവിലെ വീട്ടിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.
1953 മേയ് 29നാണ് ഹിലരിയും ടെൻസിങ്ങും എവറസ്‌റ്റിന്റെ 8849 മീറ്റർ ഉയരം കീഴടക്കിയത്. 35 അംഗ സംഘത്തിൽ ടെന്റും ഭക്ഷണവും നിത്യോപയോഗ വസ്‌തുക്കളും ചുമന്നാണു 19കാരനായ കാഞ്ച ഷെർപ മലമുകളിലെ അവസാന ക്യാംപ് വരെയെത്തിയത്. എവറസ്‌റ്റിന്റെ അടിവാരത്തിലുള്ള നാംചെ ബസാറിൽ 1933ലാണു കാഞ്ച ജനിച്ചത്. 19-ാം വയസ്സിൽ പ്രത്യേക പരിശീലനമൊന്നും നേടാതെ തുടങ്ങിയ മലകയറ്റം 50 വയസ്സുവരെ തുടർന്നു.
















© Copyright 2025. All Rights Reserved