ട്രംപിനോട് പുട്ടിൻ: ‘യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകും’

05/06/25

വാഷിങ്ടൻ . റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ഫോൺ സംഭാഷണം നന്നായിരുന്നെന്നും എന്നാൽ ഉടൻ സമാധാനം സാധ്യമാക്കാൻ പോന്നതായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ഇരു നേതാക്കളും താമിലുള്ള സംസാരം 75 മിനിറ്റ് നീണ്ടു. റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു തിരിച്ചടി നൽകുമെന്നു പുട്ടിൻ പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.

മേയ് 19നു ശേഷം ആദ്യമായി നടന്ന ട്രംപ് - പുട്ടിൻ ഫോൺ സംഭാഷണത്തിൽ ഇറാൻ്റെ ആണവ പദ്ധതിയും ചർച്ചയായി. ഇറാനുമായി പുതിയ ആണവകരാറിലെത്താനുള്ള ചർച്ചകളിൽ റഷ്യയും പങ്കാളിയാകാമെന്ന നിർദേശവും പുട്ടിൻ മുന്നോട്ടുവച്ചു. അതിനിടെ പുട്ടിനുമായി ഫോണിൽ സംസാരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പ, സമാധാനത്തിന് ഉതകുന്ന നടപടി റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർഥിച്ചു.
യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടി നൽകുമെന്നു പറഞ്ഞ പുട്ടിന് ട്രംപ് നൽകിയ മറുപടിയെന്തെന്നു വ്യക്തമല്ല. യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുമായി ട്രംപ് വീണ്ടും ചർച്ച നടത്തുമോയെന്നും സൂചനയില്ല. അതേസമയം, ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ ഇരുപത് യുദ്ധവിമാനങ്ങൾ തകർന്നെന്നാണ് യുഎസിന്റെ വലയിരുത്തൽ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu