ഹേഗ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ
നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ചുമത്തിയതിന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി)യുടെ പ്രവർത്തനം താറുമാറാക്കി. മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാന്റെ ഇമെയിലും ബാങ്ക് അക്കൗണ്ടും മരവിപ്പിക്കപ്പെട്ടു. ഹേഗ് ആസ്ഥാനമായ കോടതിയിലെ അമേരിക്കൻ ജീവനക്കാർക്കു യുഎസിൽ പ്രവേശിക്കുന്നതിന് അറസ്‌റ്റ് ഭീഷണിയുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നടപടിമൂലം നീതി നിഷേധിക്കപ്പെടുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡയറക്‌ടർ ലിസ് എവൻസൺ ആരോപിച്ചു.
ഗാസയിൽ ആക്രമണം സാധാരണക്കാരെ ലക്ഷ്യമിട്ടെന്നും ഇരകൾക്കു ലഭ്യമാകേണ്ട സഹായം തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് ഐസിസി ഇസ്രയേൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ അറസ്‌റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
© Copyright 2024. All Rights Reserved