
മോസ്കോ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ചചെയ്‌ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും. തിങ്കളാഴ്‌ച ഇരുവരും ഫോണിലൂടെയാണ് ചർച്ച നടത്തിയത്. ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ചും സിറിയയിലെ സ്‌ഥിതിഗതികൾ കൂടുതൽ സ്‌ഥിരതയുള്ളതാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഗാസ തുടങ്ങിയ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിലാണ് ഇരു നേതാക്കളുടെയും ഫോൺ സംഭാഷണം എന്നത് ഏറെ ശ്രദ്ധേയമാണ്. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിന്റെ ജന്മദിനമായ ഒക്ടോബർ 7ന് മുന്നോടിയായി നെതന്യാഹു ജന്മദിനാശംസകളും നേർന്നു.
















© Copyright 2025. All Rights Reserved