ജറുസലം ഇസ്രയേൽ സൈന്യം ശനിയാഴ്‌ച രാത്രി നടത്തിയ
ബോംബാക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ആക്രമണത്തിൽ മാതാപിതാക്കളും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. സൈക്കിളിൽ പോകുകയായിരുന്ന ആളും കുട്ടിയും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ പതിനാറു വയസ്സുകാരനും ജീവൻ നഷ്ടമായി. ഗാസയിലേക്കു ഭക്ഷ്യവസ്‌തുക്കളടക്കം സഹായം എത്തുന്നത് ഇസ്രയേൽ തടഞ്ഞിട്ട് രണ്ടരമാസമായി. ഇതോടെ യുഎൻ അടക്കം സന്നദ്ധസംഘടനകളുടെ സൗജന്യ ഭക്ഷണവിതരണവും അവതാളത്തിലായി. അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഗൾഫ് സന്ദർശനം നാളെ തുടങ്ങും. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഗാസയടക്കം വിഷയങ്ങളാണു ചർച്ച ചെയ്യുക.
© Copyright 2024. All Rights Reserved