ട്രംപിന്‍റെ പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് മോദി മറുപടി പറയണമെന്ന് കോൺഗ്രസ്

13/05/25

ദില്ലി:ഡോണൾഡ് ട്രംപിന്‍റെ  പ്രസ്താവന ഉയർത്തിയ സംശയങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇക്കാര്യങ്ങളിൽ മൗനം പാലിച്ചെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.നിഷ്പക്ഷ സ്ഥലത്ത് വച്ച് ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായോ എന്ന് സർക്കാർ വ്യക്തമാക്കണം.പ്രധാനമന്ത്രി രാഷ്ട്രീയ പാർട്ടികളെ വിളിച്ച് സ്ഥിതി ചർച്ച ചെയ്യണം..യുഎസ് കാറുകൾ അടക്കമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ തീരുവയ്ക്ക് ഇറക്കുമതി ചെയ്യാൻ സമ്മതിച്ചോ എന്നും അദ്ദേഹം ചോദിച്ചു

ആണവായുധ ഭീഷണിയെന്ന ഇന്‍റലിജൻസ് വിവരത്തെത്തുടർന്നാണ് അമേരിക്ക ഇടപെട്ടതെന്നും അങ്ങനെയാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ ധാരണയിൽ എത്തിയതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആണവയുദ്ധം ഒഴിവാക്കിയെന്ന്  അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പറഞ്ഞതും വലിയ വിവാദമാവുകയാണ്.ഓപ്പറേഷൻ സിന്ദൂറില്‍ വിദേശകാര്യ സെക്രട്ടറി തിങ്കളാഴ്ച വിദേശകാര്യ പാർലമെൻററി സമിതി യോഗത്തിൽ വിശദീകരിക്കും

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu