ട്രംപിന്റെ ഭീഷണി ഫലിച്ചു; സംഘർഷം അവസാനിപ്പിക്കൽ ചർച്ചകൾക്കായി തായ്, കംബോഡിയൻ നേതാക്കൾ മലേഷ്യയിലേക്ക്

28/07/25

ബാങ്കോക്ക് അതിർത്തി സംഘർഷം അവസാനിപ്പിക്കൽ ചർച്ചകൾക്കായി തായ്, കംബോഡിയൻ നേതാക്കൾ മലേഷ്യയിൽ കൂടിക്കാഴ്ച‌ നടത്തുമെന്ന് തായ് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് പറഞ്ഞു. അതിർത്തി തർക്കം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സമ്മർദത്തെ തുടർന്നാണിത്. സംഘർഷത്തിൽ 35 പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിൻ്റെ ക്ഷണപ്രകാരമാണ് തായ്, കംബോഡിയൻ നേതാക്കൾ ചർച്ചയ്ക്ക് തയാറായത്. 10 അംഗങ്ങളുള്ള അസോസിയേഷൻ ഓഫ് സൗത്ത് ഈസ്‌റ്റ് ഏഷ്യൻ നേഷൻസിന്റെ നിലവിലെ ചെയർമാനാണ് അൻവർ. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും ചർച്ചയിൽ പങ്കെടുക്കുമെന്ന് സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു.

യുഎസ്- ചൈന സഹകരണത്തോടെ മലേഷ്യ ആതിഥേയത്വം വഹിക്കുന്ന, ക്വാലാലംപൂരിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കാൻ കംബോഡിയൻ പ്രതിനിധി സംഘത്തെ താൻ നയിക്കുമെന്നാണ് അൻവർ പറഞ്ഞത്. കംബോഡിയയുടെ അടുത്ത സഖ്യകക്ഷിയാണ് ചൈന. തായ്ല‌ൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി സംസാരിച്ചതായും ശത്രുത തുടർന്നാൽ ഇരു രാജ്യങ്ങളുമായും വ്യാപാര കരാറുകളുമായി മുന്നോട്ട് പോകില്ലെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. വെടിനിർത്തൽ ചർച്ചകൾക്കായി ഇരുപക്ഷവും കൂടിക്കാഴ്ച‌ നടത്താൻ സമ്മതിച്ചതായും പിന്നീട് ട്രംപ് പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu