റിയാദ്: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇയിലെത്തും. ഖത്തറിൽ നിന്നും പ്രാദേശിക സമയം രണ്ട് മണിക്ക് ട്രംപ് പുറപ്പെടും. 3.10ഓട് കൂടി യുഎഇയിൽ എത്തിച്ചേരുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. യുഎഇയിൽ എത്തിയ ശേഷം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. കൂടാതെ, വിവിധ മേഖലകളിൽ യുഎഇ- യുഎസ് സഹകരണത്തിനുള്ള പ്രഖ്യാപനവും സന്ദർശനത്തിന്റെ ഭാഗമായുണ്ടാകും. ഇതിന് പുറമെ അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കും പ്രസിഡൻഷ്യൽ കൊട്ടാരമായ ഖാസിർ അൽ വതാനും സന്ദർശിക്കുകയും ചെയ്യും.
ഇതാദ്യമായല്ല ട്രംപ് യുഎഇ സന്ദർശിക്കുന്നത്. ഔദ്യോഗിക സന്ദർശനങ്ങൾക്ക് പുറമേ വ്യക്തിപരമായ കാരണത്താൽ ട്രംപ് യുഎഇയിൽ എത്തിയിട്ടുണ്ട്. 2014ലാണ് ട്രംപ് അവസാനമായി ഇവിടെയെത്തിയത്. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 2008ൽ അന്നത്തെ പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യു ബുഷ് യുഎഇയിൽ എത്തിയിരുന്നു. ട്രംപിനെ സ്വീകരിക്കാൻ വലിയ സജ്ജീകരണങ്ങളാണ് രാജ്യം നടത്തിയിരിക്കുന്നത്.
© Copyright 2024. All Rights Reserved