ട്രംപ്: മസ്കിന്റെ വിമർശനത്തിൽ നിരാശ; മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ല

06/06/25

വാഷിങ്ടൻ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'മസ്‌കിൻ്റെ വിമർശനത്തിൽ ഞാൻ നിരാശനാണ്. മസ്ക്കിനെ ഞാൻ ധാരാളം സഹായിച്ചിട്ടുണ്ട്. വ്യക്ത‌ിപരമായി എന്നെ കുറിച്ച് മോശമായൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ വൈകാതെ അതുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് - ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. പരസ്പരമുള്ള മികച്ച ബന്ധം തുടരുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുത വാഹനങ്ങൾക്കുള്ള ഉപഭോക്തൃ നികുതി ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനാലാണ് മസ്‌ക് ഈ ബില്ലിനെ എതിർക്കുന്നതെന്ന് ട്രാപ് പറഞ്ഞു. ഫെഡറൽ കമ്മ വർധിപ്പിക്കുന്നതിനാലാണ് ഈ ബില്ലിനെ എതിർക്കുന്നതെന്നാണ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുടെ സിഇഒ ആയ മസ്ക് പറയുന്നത്. മാധ്യമപ്രവർത്തകരുമായി ട്രംപ് സംസാരിക്കുന്നതിനിടെ 'വിജയത്തിനായി നേർത്ത സുന്ദരമായ ബിൽ' എന്ന് ഇലോൺ മസ്‌ക് സമൂഹമാധ്യമത്തിൽ കുറിച്ചു. 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്ന ഈ ബില്ലിൻ്റെ ഔദ്യോഗിക പേര് സൂചിപ്പിക്കുന്നതായിരുന്നു മസ്ക‌ിൻ്റെ കുറിപ്പ്.

അനാവശ്യ ചെലവുകൾ കുറച്ച് സർക്കാരിൻ്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്) ചുമതലയാണ് ട്രംപ് സർക്കാരിൽ ഇലോൺ മസ്‌ക് വഹിച്ചിരുന്നത്. ഇതിനിടെ 2025ലെ ആദ്യപാദത്തിൽ ടെസ്‌ലയുടെ വരുമാനം 13 ശതമാനം കുറഞ്ഞു. രാഷ്ട്രീയപരമായ എതിർപ്പുകൾ ടെസ്‌ലയുടെ വാഹനവിൽപനയെ ബാധിക്കുകയും വരുമാനം 13 ശതമാനം കുറയുകയും ചെയ്തു. ഓഹരി ഉടമകളുടെ സമ്മർദ്ദം കൂടിയതോടെ ചുമതലയേറ്റ് 130 ദിവസം പിന്നിട്ട മേയ് 28ന് 'ഡോജിൽ നിന്ന് മസ്ക് രാജിവയ്ക്കുകയായിരുന്നു. പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നികുതി നിയമത്തിനെതിരെ വിമർശനവുമായി മസ്ക‌് രംഗത്തെത്തിയത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu