ഡിയോഗോ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ച് മുഹമ്മദ് സിറാജ്; വിക്കറ്റ് നേട്ടം ജോട്ടയ്ക്ക് സമര്‍പ്പിച്ചു

12/07/25

ലണ്ടന്‍: കഴിഞ്ഞയാഴ്ച കാറകടത്തില്‍ മരിച്ച ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ്. ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജെയ്മി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു സിറാജിന്റെ ആദരം. ഓവറില്‍ സ്മിത്തിനെ പുറത്താക്കിയ ശേഷം ആകാശത്തേക്ക് നോക്കിയ സിറാജ് കൈകൊണ്ട് ജോട്ടയുടെ ജേഴ്സി നമ്പറായ 20 എന്ന ആംഗ്യം കാണിക്കുകയായിരുന്നു. ലിവര്‍പൂളില്‍ ജോട്ടയുടെ ജേഴ്സി നമ്പര്‍ 20 ആയിരുന്നു.

ജോട്ടയ്ക്ക് ക്രിക്കറ്റ് മത്സരത്തിനിടെ ആദരം അര്‍പ്പിച്ച സിറാജിന്റെ ചിത്രം ഇംഗ്ലീഷ് പ്രീമിയര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചു. ജൂലൈ മൂന്നിന് സ്‌പെയ്‌നിലെ സമോറ നഗരത്തില്‍ നടന്ന കാറപകടത്തിലാണ് ജോട്ടയും സഹോദരനും മരണപ്പെട്ടത്.

ലംബോര്‍ഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ദീര്‍ഘകാല പങ്കാളിയായ റൂത് കാര്‍ഡോസോയെ ജോട്ട വിവാഹം കഴിച്ചത്.

2020ലാണ് ജോട്ട ലിവര്‍പൂളിന്റെ ഭാഗമാകുന്നത്. പ്രീമിയര്‍ ലീഗിലും മറ്റ് ടൂര്‍ണമെന്റുകളിലുമായി 182 മത്സരങ്ങളാണ് ജോട്ട ലിവര്‍പൂളിനായി കളത്തിലെത്തിയത്. 65 ഗോളും 22 അസിസ്റ്റുകളും നേടി. പാക്കോസ് ഫെരേര, അത്ലറ്റിക്കൊ മാഡ്രിഡ്, പൊര്‍ട്ടൊ, വോള്‍വ്സ് എന്നിവയാണ് ലിവര്‍പൂളിന് മുന്‍പ് ഭാഗമായ മറ്റ് ക്ലബ്ബുകള്‍. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി. 2019, 2015 വര്‍ഷങ്ങളിലെ യുഇഎഫ്എ നേഷന്‍സ് ലീഗ് നേടിയ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമായിരുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu