വാഷിങ്ടൻ . വരുന്ന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥികളെ നാലോൺ മസ്‌ക് പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇലോൺ മസ്കുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാൻ ആലോചിക്കുന്നില്ലെന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ടെസ്‌ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസമായുള്ള ബന്ധം അവസാനിച്ചുവെന്നാണു കരുതുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി.
“ഞാൻ മറ്റു കാര്യങ്ങളിൽ വളരെ തിരക്കിലാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതു സംഭവിക്കുന്നതിനു വളരെ മുമ്പേ ഞാൻ അദ്ദേഹത്തിനു ധാരാളം അവസരങ്ങൾ നൽകി. എൻ്റെ ആദ്യ ഭരണകാലത്ത് ഞാൻ അദ്ദേഹത്തിന് അവസരങ്ങൾ നൽകുകയും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്‌തു. അദ്ദേഹവുമായി സംസാരിക്കാൻ ഇനി ഉദ്ദേശിക്കുന്നില്ല. 2026ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥികളെ ഇലോൺ മസ്ക് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ മസ് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും" - ട്രംപ് പറഞ്ഞു.
എന്നാൽ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്നു വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോൺ മസ്കിൻ്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
© Copyright 2024. All Rights Reserved