
ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും ഹെൽത്ത് സെക്രട്ടറി സ്ട്രീറ്റിംഗും പരസ്യമായ പോരിൽ. ഹെൽത്ത് സെക്രട്ടറിയും ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടർമാരുടെ സമരങ്ങളോടെയാണ് മോശമായത്.
-------------------aud--------------------------------
ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ സമീപനം അസഹനീയമായി മാറിയിട്ടുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി ആരോപിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്ടർമാരുടെ യൂണിയൻ പങ്കുവെയ്ക്കുന്നതെന്നും വിമർശിച്ചാണ് ഇവരുമായി വെസ് സ്ട്രീറ്റിംഗ് നേരിട്ട് കൊമ്പുകോർക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8-നും, വൈകീട്ട് 6.30-നും ഇടയിൽ രോഗികൾക്ക് ജിപിമാരെ ഓൺലൈനിൽ ബന്ധപ്പെടുന്നത് എളുപ്പമാക്കിയിരുന്നു. എന്നാൽ ഈ നടപടിയിൽ ബിഎംഎ മാറ്റങ്ങൾ വരുത്തിയതിൽ രോഷം രേഖപ്പെടുത്തി ഹെൽത്ത് സെക്രട്ടറി 50,000 ജിപിമാർക്ക് നേരിട്ട് കത്തയച്ചു. അസാധാരണ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.
















© Copyright 2025. All Rights Reserved