
വാഷിങ്ടൺ ഏഷ്യൻ രാജ്യ സന്ദർശനത്തിൻ്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്‌ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തും. വ്യാപാര സംഘർഷങ്ങൾ രുക്ഷമായതിനെത്തുടർന്ന് കൂടിക്കാഴ്‌ച സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസിന്റെ സ്‌ഥരീകരണം പുറത്തുവന്നത്.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്‌ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഏഷ്യ - പസഫിക് ഉച്ചക്കോടിയെ അഭിസംബോധന ചെയ്തതിനുശേഷം ചൈനീസ് പ്രസിഡൻ ഷി ചിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തുമെന്നും കരോലിൻ അറിയിച്ചു.
ഒക്ടോബർ ആദ്യവാരം പൊട്ടിപുറപ്പെട്ട യുഎസ് - ചൈന വ്യാപാര യുദ്ധത്തെ തുടർന്ന്, ചൈനയ്ക്കു മേൽ തീരുവ നടപടികളുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചൈനയുമായി വ്യാപാര കരാറിനുള്ള സാധ്യതകൾ അടുത്തിടെയായി കാണപ്പെടുകയും ചെയ്തിരുന്നു.
















© Copyright 2025. All Rights Reserved