
കനത്ത മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹി- എൻസിആറിൽ ചൊവ്വാഴ്ച്ച രാവിലെ ദൃശ്യപരത കുറവായതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത കുറച്ച് ദിവസങ്ങളിൽ തുടർച്ചയായി തടസങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് താപനിലയിലും ക്രമാതീതമായ കുറവ് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിലെ ഇന്നത്തെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസുമാണ്.ദൃശ്യപരത കുറവായതിനാൽ വിമാന സർവീസിൽ കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതായും യാത്രക്കാർ വിമാനത്തിന്റെ പുറപ്പെടൽ സമയം നിരന്തരം പരിശോധിക്കണമെന്നും ഡൽഹി എയർപ്പോർട്ട് അറിയിച്ചു.
















© Copyright 2025. All Rights Reserved