
വിദേശത്ത് താമസിച്ച് ചൈൽഡ് ബെനഫിറ്റ് പേയ്‌മെന്റ് അവകാശപ്പെടുന്നവരുടെ അപേക്ഷകൾ നിരാകരിക്കുമെന്ന് മന്ത്രിമാർ. ഇതിനോടകം തന്നെ യുകെയിലെ താമസം ഉപേക്ഷിച്ചുപോയ, എന്നാൽ ചൈൽഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന 2,600 പേരെ ക്ഷേമ പദ്ധതിയിൽ നിന്നും നീക്കം ചെയ്തതായും സർക്കാർ അറിയിച്ചു.
-------------------aud--------------------------------
പതിനായിരക്കണക്കിന് ആളുകളാണ്, യുകെയിൽ താമസമില്ലെങ്കിൽ കൂടി ചൈൽഡ് ബെനഫിറ്റ് ക്ലെയിം ചെയ്യുന്നതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇത്തരക്കാർക്കുള്ള പെയ്‌മെന്റ് നിർത്തലാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.ലണ്ടൻ: ഇതുവഴി അടുത്ത അഞ്ച് വർഷത്തേക്ക് സംസ്ഥാന ഖജനാവിലേക്ക് 350 മില്യൺ പൗണ്ട് ലാഭിക്കാനാവുമെന്നു കണക്കുകൂട്ടുന്നു. അബദ്ധവശാലും തട്ടിപ്പ് കാണിച്ചും ചൈൽഡ് ബെനഫിറ്റ് പട്ടികയിൽ ഇടംപിടിച്ചവരെ നീക്കം ചെയ്യാൻ 200 ഉദ്യോഗസ്ഥരെ അധികമായി നിയമിച്ചതായി സർക്കാർ വെളിപ്പെടുത്തി.
















© Copyright 2025. All Rights Reserved