ചെന്നൈ: കടലുകൾ എണ്ണമറ്റ ജീവികളുടെ വാസസ്ഥലമാണ്.അവയിൽ പലതും നമുക്ക് ഇന്നും അജ്ഞാതവുമാണ്. ഇത്തരത്തിലുള്ള അനേകം ജീവികളിൽ ഒന്നാണ് ഓർഫിഷ്. അസാധാരണമായ രൂപഭാവവും മുൻപ് നടന്ന ചില നിർഭാഗ്യകരമായ സംഭവങ്ങളുമായുള്ള ബന്ധവും കാരണം ഓര്‍ഫിഷ് പലർക്കും താൽപ്പര്യമുള്ള ഒരു അപൂർവ ജീവിയാണ്. ഇപ്പോഴിതാ ഇന്ത്യൻ തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഈ കൗതുകകരമായ മത്സ്യത്തെ പിടികൂടിയ വാര്‍ത്ത പുറത്തുവരുന്നു. റെഗാലെക്കസ് ഗ്ലെസ്‌നെ (Regalecus glesne) എന്ന് ശാസ്ത്രീയ നാമമുള്ള ഓർഫിഷ്, 30 അടി വരെ നീളം വെക്കാൻ കഴിയുന്ന ഒരു റിബൺ പോലുള്ള ജീവിയാണ്. ആഴക്കടലിൽ സാധാരണയായി 200 മുതൽ 1,000 മീറ്റർ വരെ ആഴത്തിലാണ് ഇവയെ കാണപ്പെടുന്നത്. വളരെ അപൂർവമായി മാത്രമേ ഇത് ഉപരിതലത്തിലേക്ക് വരാറുള്ളൂ എന്ന് ചുരുക്കം. അങ്ങനെ ഉപരിതലത്തിനോട് ചേര്‍ന്ന് ഓര്‍ഫിഷിനെ കണ്ടെത്തുന്നത് അത്യപൂർവമാണ്, അങ്ങനെയൊരു കാഴ്ച വലിയ കൗതുകമുണ്ടാക്കും.
റിപ്പോർട്ടുകൾ അനുസരിച്ച്, തമിഴ്‌നാടിന്റെ തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ അടുത്തിടെ ഈ അപൂർവ ജീവികളിലൊന്നിനെ പിടികൂടി. മത്സ്യത്തിന് വെള്ളിനിറമുള്ള, ഓളങ്ങൾ പോലെയുള്ള ശരീരവും തലയുടെ അടുത്തായി പ്രത്യേക ചുവന്ന ചിറകും ഉണ്ടായിരുന്നു. ഈ രൂപവും മത്സ്യത്തിന്റെ വലുപ്പവും രൂപവും വലിയ ഊഹാപോഹങ്ങൾക്ക് വഴിവെയ്ക്കുന്നു. "ഡോംസ്‌ഡേ ഫിഷ്' എന്നുകൂടി അറിയിപ്പെടുന്ന മത്സത്തിന്റെ ഉപരിതലത്തിലെ സാന്നിധ്യം പലപ്പോഴും ഊഹാപോഹങ്ങളുമായും കെട്ടുകഥകളുമായും ബന്ധപ്പെട്ടിരിക്കുന്നതാണ്. തീരപ്രദേശങ്ങളിൽ ഓർഫിഷിന്റെ സാന്നിധ്യം വലിയ ദുരന്തം ആസന്നമാകുന്നതിന്റെ സൂചനയാകാമെന്നാണ് ദീർഘകാലമായുള്ള ഒരു വിശ്വാസം.
ജപ്പാനീസ് ഐതിഹ്യമനുസരിച്ച്, ഓർഫിഷിനെ ഒരു വരാനിരിക്കുന്ന ഭൂകമ്പ സൂചനയായാണ് കാണുന്നത്. ആഴക്കടലിൽ സാധാരണയായി കാണുന്ന ഈ മത്സ്യം, വെള്ളത്തിനടിയിലെ tremors (ചെറിയ കുലുക്കങ്ങൾ) കാരണം അസ്വസ്ഥമാകുമ്പോൾ ഉപരിതലത്തിലേക്ക് നീന്തിവരുന്നതാണ് എന്നാണ് വിശദീകരിക്കപ്പെടുന്നത്.. അതുകൊണ്ടുതന്നെ ഓര്‍ഫിഷ് പ്രത്യക്ഷപ്പെടുന്നത് വലുതും വിനാശകരവുമായ ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പായി ജാപ്പനീസ് കണക്കാക്കുന്നു.
© Copyright 2024. All Rights Reserved